ഇന്ന് പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഭക്ഷണം കഴിച്ച ഉടനെ ടോയ്ലെറ്റിൽ പോകാൻ തോന്നുക എന്നുള്ളത്. ഒരുപാട് പേര് നമ്മുടെ അടുത്ത് വന്നു പറയാറുണ്ട് ഡോക്ടറെ എന്ത് ഭക്ഷണം കഴിച്ചാലും ഉടനെ ടോയ്ലറ്റിൽ പോകണമെന്ന്. വീട്ടിലുള്ള സമയങ്ങളിൽ ആണ് നമുക്കിത് അനുഭവിക്കുന്നത് എങ്കിൽ നമ്മൾ അത് കാര്യമാക്കാറില്ല. എന്നാൽ പുറത്തെവിടെയെങ്കിലും പോയാൽ, യാത്രയിൽ ഒക്കെ ഈ പ്രശ്നം നമുക്ക് അസ്വസ്ഥത ഉണ്ടാകാറുണ്ട്.
പരീക്ഷ ,ഇൻ്റർവ്യൂ തുടങ്ങിയ മാനസിക സമ്മർദ്ദം വരുന്ന സാഹചര്യങ്ങളിൽ ഇടക്കിടെ ടോയ്ലറ്റിൽ പോകണമെന്നുള്ള തോന്നൽ ഇത്തരം ആളുകളിൽ കാണാറുണ്ട്.
ഭക്ഷണം കഴിച്ച ഉടനെ ടോയ്ലെറ്റിൽ പോകാൻ തോന്നുന്നത് ഒരു രോഗമാണെന്ന് നമ്മൾ ആദ്യം തിരിച്ചറിയണം. പലരും വിചാരിക്കുന്നത് ഇതൊരു സാധാരണ പ്രോസസ് ആണെന്നാണ്.
ഐ ബി എസ് എന്ന അസുഖം കാരണം ആണ് നമുക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
എന്താണ് ഐ ബി എസ് അഥവാ ഇറിറ്റബിൾ ബവൽ സിൻഡ്രോം
ഐ ബി എസ് എന്നാൽ നമ്മുടെ വൻകുടലിലെ ചലനം സാധാരണ രീതിയിൽ നിന്നും കൂടുകയോ കുറയുകയോ ചെയ്യുന്ന ഒരു അവസ്ഥയാണ്. ചലനം കൂടുമ്പോൾ നമുക്ക് ഇടയ്ക്കിടക്ക് ബാത്റൂമിൽ പോകണം എന്ന് തോന്നും, ചലനം കുറയുമ്പോൾ മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.
ഐ ബി എസ് വരാനുള്ള കാരണങ്ങൾ
*മാനസിക പിരിമുറുക്കം.
- ജോലി ചെയ്യുന്ന സ്ഥലത്തെ സമ്മർദ്ദങ്ങൾ.
- ആധുനികകാലത്തെ മാറിവന്ന ഭക്ഷണശീലങ്ങൾ, ജീവിതശൈലികൾ . *ദഹനപ്രശ്നങ്ങൾ.
- ഗുരുതരമായ അണുബാധ ( gastroenteritis)
- മനുഷ്യശരീരത്തിന് ഗുണകരമായ ലക്ഷണക്കണക്കിന് മൈക്രോബുകള് വയറിൽ താമസിക്കുന്നുണ്ട്. ഇവയിലുണ്ടാകുന്ന ചില മാറ്റങ്ങളും ഐബിഎസിന് കാരണമാകാം.
- സമയം തെറ്റി ഭക്ഷണം കഴിക്കുക.
- ഒരു സമയത്തെ ഭക്ഷണം ഒഴിവാക്കുക. ലക്ഷണങ്ങൾ
- ഭക്ഷണം കഴിച്ച ഉടനെ ടോയ്ലെറ്റിൽ പോകാൻ തോന്നുക.
- ആഹാരം കഴിച്ച് അൽപ്പസമയത്തിനുള്ളിൽ വയറ്റിൽ ഇരമ്പൽ അനുഭവപ്പെടുക.
- നിർത്താതെയുള്ള എമ്പക്കം.
- ഇടയ്ക്കിടെ മലബന്ധം അനുഭവപ്പെടുക.
- അടിവയറ്റിൽ വേദന.
*പലതവണ പോയാലും മുഴുവനായി പോയില്ല എന്ന് തോന്നുക.
*വയറ് വീർക്കുക. *മലബന്ധവും
വയറിളക്കവും ഇടവിട്ട് അനുഭവപ്പെടുക. ഐബിഎസ് ഉള്ളവരിൽ തടി കുറയുക, രക്തക്കുറവ്, ഭക്ഷണം കഴിക്കുമ്പോൾ കട്ടിയുള്ള ഭക്ഷണങ്ങൾ വിഴുങ്ങാൻ ബുദ്ധിമുട്ട് എന്നിവയും അനുഭവപ്പെടാറുണ്ട്.
ഐബിഎസ് ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഭക്ഷണത്തിൽ ശ്രദ്ധിക്കാം – എരിവും മസാലയും അധികമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
മാംസാഹാരങ്ങൾ കഴിക്കുമ്പോൾ ഐ ബി എസ്സിന്റെ ലക്ഷണങ്ങൾ കൂടുതലായി കാണാറുണ്ട്. അതുകൊണ്ട് മാംസാഹാരങ്ങൾ പരമാവധി കുറയ്ക്കുക.
ചില ആളുകളിൽ പാൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഇതുപോലെ ഇടയ്ക്കിടയ്ക്ക് ടോയ്ലെറ്റിൽ പോകാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് ഇത്തരം ആളുകൾ പാലിന്റെ ഉപയോഗം കുറയ്ക്കുക. പ്രശ്നം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. 2.മാനസിക സമ്മർദ്ദം കുറയ്ക്കുക. യോഗ, ധ്യാനം പോലുള്ള മാർഗങ്ങൾ മാനസികസമ്മർദ്ദം കുറയ്ക്കാൻ വളരെ നല്ലതാണ്. 3.ചില ആളുകളിൽ ഗോതമ്പിൽ അടങ്ങിയിട്ടുള്ള ഗ്ലൂട്ടൻ എന്ന് പ്രോട്ടീന് വയറിളക്കം പോലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് അത്തരം ഫുഡ് ഒഴിവാക്കുക. ഇതുപോലെ ഐ ബി എസ് ഉള്ളവർ ക്യാബേജ്, നാരങ്ങ, മൈദയുടെ ഭക്ഷണങ്ങൾ, ഓട്സ് ഒഴിവാക്കുക. - പതിവായി വെളുത്തുള്ളി, സവാള എന്നിവ കഴിക്കുക. ഇവ അമിതമായി ഗ്യാസ് ഉണ്ടാക്കുന്ന ബാക്ടീരിയയെ നശിപ്പിക്കുന്നതാണ്. പ്രോബയോട്ടികായ മോര് ദിവസം രണ്ടുനേരം കഴിക്കുക. അധികം പുളിയില്ലാത്ത മോരു ഉപയോഗിക്കുന്നതാണ് നല്ലത്. മോര് അമിതമായി ഗ്യാസ് ഉണ്ടാകുന്ന ബാക്ടീരിയകളെ കുറയ്ക്കുകയും ആവശ്യമായ ലാക്ടോബാസില്ലസ് നെ വളർത്തുകയും ചെയ്യുന്നു.
- സൂപ്പ് വളരെ നല്ലതാണ്. പച്ചക്കറികൾ വേവിച്ചു ഉള്ള സൂപ്പ് അതുപോലെ മാംസാഹാരങ്ങൾ ഉടെ സൂപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്.
സൂപ്പിൽ അടങ്ങിയിട്ടുള്ള കോളേജിനു കൾ നമ്മുടെ വൻകുടലിലെ ആരോഗ്യത്തെ സംരക്ഷിക്കുകയും ഐബിഎസ് കുറക്കുകയും ചെയ്യുന്നു.
6.ഇത്തരം ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ആരോഗ്യ വിദഗ്ദന്റെ സഹായം തേടുക എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് .
- മലയാളികളുടെ ആഹാരത്തിലെ പ്രധാനമായ ഒന്നാണ് കറിവേപ്പില. ദിവസവും രാവിലെ അഞ്ചോ ആറോ ഇല അരച്ച് ഒരു സ്പൂണ് കഴിക്കുന്നത് ഐ ബി എസ് ഉള്ളവർക്ക് നല്ലതാണ്.
8.എരിവ്, പുളി, എണ്ണമയം തുടങ്ങിയവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് കഴിഞ്ഞാൽ ഐബിഎസ് എന്ന അസുഖം നമുക്ക് പൂർണമായി മാറ്റിയെടുക്കാൻ പറ്റും. മലയാളികൾക്ക് ഐബിഎസ് എന്ന പേര് പരിചയമില്ലെങ്കിലും ഇതിന്റെ ലക്ഷണങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേരുടെ നമ്മുടെ ഇടയിൽ ഉണ്ട്. അവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് മുന്നോട്ടു പോയാൽ ഐബിഎസിന്റെ ബുദ്ധിമുട്ട് പൂർണമായി കുറയ്ക്കാൻ കഴിയും.
Dr. Samiya
Dr. Basil’s homeo hospital
Pandikkad
Malappuram
9633725710