നമ്മുടെ നാട്ടിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് നടുവേദന. ഇത് പ്രത്യേകിച്ചും പ്രായമായവരിൽ കൂടുതലായി അനുഭവപ്പെടുന്നു. 50 വയസ്സിന് മുകളിൽ ഉള്ളവരിൽ നടുവേദന ഉണ്ടാകാനുള്ള പ്രധാന കാരണം അതിന്റെ ആക്യുമുലേറ്റീവ് ഇഫക്റ്റാണ് – ചെറുപ്പത്തിൽ അനുഭവപ്പെട്ട ചെറിയ പരിക്കുകൾ, ശരീരഭാരം കൂടുതലാകൽ, കാലക്രമേണ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ ഇതിന് കാരണമാകാം. ഈ ബ്ലോഗിൽ 50 വയസ്സിനു മേലുള്ളവരിൽ കണ്ടുവരുന്ന നടുവേദനയുടെ പ്രധാന കാരണങ്ങൾ, ലക്ഷണങ്ങൾ, അതിനുള്ള പരിഹാര മാർഗങ്ങൾ എന്നിവ വിശദീകരിക്കുന്നു.
നടുവേദനയ്ക്ക് പ്രധാന കാരണങ്ങൾ
- ഡിസ്ക് തകരാറുകൾ & സ്പോണ്ടൈലോസിസ്
ചെറുപ്പകാലത്ത് ഹെവി വർക്കുകൾ ചെയ്യുമ്പോൾ, കൂടുതലായി ഭാരം പൊക്കുമ്പോൾ, തെറ്റായ പോസിഷനിൽ ഇരിക്കുന്നതുമൂലവും നമ്മുടെ നട്ടെല്ലിൽ ചെറിയ തകരാറുകൾ സംഭവിക്കാം. ഇത് 50 വയസ്സിനു ശേഷം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.
നട്ടെല്ലിന്റെ ബാക്ക് സൈഡിലുള്ള ഫെസറ്റ് ജോയിന്റുകളിൽ നീർക്കെട്ട് ഉണ്ടാകുന്നതും തേയ്മാനം സംഭവിക്കുന്നതുമാണ് സ്പോണ്ടൈലോസിസ് എന്ന അവസ്ഥ. ഇത് കാരണം, രാവിലെ എണീക്കുമ്പോഴാണ് നടുവേദന ഏറ്റവും കൂടുന്നതായി രോഗികൾ അനുഭവപ്പെടുന്നു. കുറച്ചു ദൂരം നടന്നാൽ വേദന കുറയാറുണ്ടെങ്കിലും, കുമ്പിട്ട് ജോലികൾ ചെയ്യുമ്പോൾ വേദന വീണ്ടും ശക്തമാകാറുണ്ട്.
- നട്ടെല്ലിന്റെ തെന്നൽ (Spondylolisthesis)
നട്ടെല്ലിന്റെ ഒരുകണ്ണി മറ്റേതെങ്കിലും കണ്ണിയുടെ മുകളിലേക്ക് തെന്നിപ്പോകുന്നത് Spondylolisthesis എന്ന് അറിയപ്പെടുന്നു. ഇത് ആയപ്പോൾ, ഒരേ പൊസിഷനിൽ നിന്ന് മറ്റൊരു പൊസിഷനിലോട്ട് മാറുമ്പോൾ (ഉദാഹരണത്തിന് ഇരുന്നു നിന്നുക, കിടന്ന് എണീക്കുക) വളരെ വേദന അനുഭവപ്പെടും. ചിലർക്ക് കുനിഞ്ഞ് എന്തെങ്കിലും എടുക്കാൻ പ്രയാസമാകുകയും വേദന കൊണ്ട് താത്കാലികമായി സ്റ്റക് ആയി പോകാനും സാധ്യതയുണ്ട്.
- Lumbar Canal Stenosis
നട്ടെല്ലിന്റെ തെന്നൽ മൂലം പിന്നിലെ സുഷുമ്നനാടി (spinal canal) ചുരുങ്ങുമ്പോൾ Lumbar Canal Stenosis സംഭവിക്കാം.ഇതുള്ള ആളുകൾക്ക് കുറച്ച് ദൂരം നടന്നു കഴിഞ്ഞാൽ കൈകാലുകൾ നരങ്ങുന്നതും തരിപ്പ് അനുഭവപ്പെടുന്നതും ഉണ്ടാകും.കടന്നുപോയാൽ, കാലിന്റെ പെരുവിരലിലും മുട്ടിലും ബലക്കുറവ് അനുഭവപ്പെടാം.
- Osteoporosis – എല്ലുകളുടെ ബലക്കുറവ്
പ്രായം കൂടുമ്പോൾ, പ്രത്യേകിച്ചും സ്ത്രീകളിൽ മാസമുറ അവസാനിക്കുന്നതോടെ ഈസ്ട്രോജന്റെ അളവ് കുറയുന്നത് എല്ലുകളുടെ ബലക്ഷയം (Osteoporosis) ഉണ്ടാക്കുന്നു.ഇത് ഉള്ള ആളുകൾക്ക് റഫായ റോഡുകളിൽ കുലുങ്ങി യാത്ര ചെയ്യുമ്പോൾ കൂടുതൽ വേദന അനുഭവപ്പെടും.ചിലപ്പോൾ എല്ലിൽ ചെറിയ പൊട്ടലുകളും (osteoporotic fractures) ഉണ്ടാകാം, അതിനാൽ എക്സ്-റേ അല്ലെങ്കിൽ എംആർഐ ചെയ്യേണ്ടതായിരിക്കും.
- അസ്ഥി കാൻസർ (Bone Cancer)
ഇത് വളരെ അപൂർവ്വമായി കണ്ടുവരുന്ന ഒന്നാണ്. Bone Cancer (Multiple Myeloma) ഉള്ള രോഗികൾക്ക്,വേദന രാത്രികളിലും, വിശ്രമ സമയത്തും കൂടും.ശരീരഭാരം കുറയുക, രക്തക്കുറവ്, സ്ഥിരമായ ക്ഷീണം എന്നിവ ഉണ്ടായേക്കാം.അത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തുടുക്കിൽ തന്നെ ഒരു ഡോക്ടറെ കാണുക.നടുവേദന കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
- ലൈഫ് സ്റ്റൈൽ മാറ്റങ്ങൾ
പ്രതിദിനം 30-40 മിനിറ്റ് ബ്രിസ്ക് വാക്കിങ് (വേഗതയേറിയ നടക്കൽ)സ്വിമ്മിംഗ് പോലുള്ള എക്സർസൈസുകൾ ശരീര ഭാരം നിയന്ത്രിക്കുക.
- വൈറ്റമിൻ ഡിയും കാൽസ്യവും
രാവിലെ 10 മണിയേയും ഉച്ചയ്ക്ക് 4 മണിയേയും ഇടയ്ക്ക് ശരീരത്തിന് സൂര്യപ്രകാശം ലഭിക്കേണ്ടത് അത്യാവശ്യം.കാൽസ്യം, മഗ്നീഷ്യം, വൈറ്റമിൻ ഡി എന്നിവയുള്ള സപ്ലിമെന്റുകൾ കഴിക്കുക.
- നട്ടെല്ലിന് സഹായിക്കുന്ന എക്സർസൈസുകൾ (രാവിലെയും വൈകിട്ടും ചെയ്യാവുന്ന ലളിതമായ ചില വ്യായാമങ്ങൾ)
മലർന്ന് കിടന്ന് രണ്ടു മുട്ടകളും മടക്കി വെച്ച് നടു ബെഡിൽ നിന്നും പൊക്കി പിടിക്കുക – 10 സെക്കൻഡ് പിടിച്ച് വീണ്ടും താഴുക.മലർന്നു കിടന്ന് രണ്ട് കാലുകളും 45° വരെ ഉയർത്തുക – 10 സെക്കൻഡ് ഹോൾഡ് ചെയ്യുക.ചെരിഞ്ഞു കിടന്ന്, ഒരു കാലു സൈഡിലോട്ട് പൊക്കുക, 10 സെക്കൻഡ് ഹോൾഡ് ചെയ്യുക.
- ഫിസിയോതെറാപ്പി & മെഡിക്കൽ ട്രീറ്റ്മെന്റ്
Lumbar Canal Stenosis പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ആവശ്യമായ ടെസ്റ്റുകൾ (X-ray, MRI, Blood Test) ചെയ്യേണ്ടതുണ്ട്.വേദന നിയന്ത്രിക്കാനായി ചിലപ്പോൾ മരുന്നുകൾ, ഇഞ്ചക്ഷനുകൾ, സർജറി മുതലായവ ഡോക്ടർ നിർദ്ദേശിച്ചേക്കാം.
- ആരോഗ്യസംരക്ഷണത്തിനുള്ള ശ്രദ്ധ : ഉറങ്ങുമ്പോൾ ശരിയായ പോസിഷൻ തിരഞ്ഞെടുക്കുക.ബ്ലഡ് ടെസ്റ്റുകൾ നടത്താൻ മറക്കരുത് (എല്ലുകൾക്ക് കല്ഷ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് പരിശോധിക്കുക).ഏത് ഘട്ടത്തിലും വേദനയെ അവഗണിക്കരുത് നടുവേദനയുടെ കാരണങ്ങൾ പലവിധമായിരിക്കും. വേദന കുറയുന്നില്ലെങ്കിൽ, പ്രത്യേകിച്ചും രാത്രി നേരങ്ങളിൽ കൂടുതൽ വേദന അനുഭവപ്പെടുന്നുവെങ്കിൽ, ഡോക്ടറുടെ ഉപദേശം തേടുക.ശരിയായ വ്യായാമം, പോഷകാഹാരം, ആരോഗ്യപരമായ ജീവിതശൈലി എന്നിവയിലൂടെ നടുവേദനയെ അകറ്റിയിരിക്കാൻ സാധിക്കും
നടുവേദനയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും, അതിനുള്ള പരിഹാര മാർഗങ്ങൾ അറിയാനും ഈ വീഡിയോ കാണുക